Saturday 5 May 2018

എന്തും നേടാൻ ആദ്യം വേണ്ടത് - NLP Part 3

നമുക്കറിയാം ഏതൊരു കാര്യവും ,അത്  തുടങ്ങാൻ, അത് നല്ല രീതിയിൽ മുൻപോട്ടു കൊണ്ടുപോകാൻ  , അതിൽ നിന്ന് നാം പ്രതീക്ഷയ്‌ക്കുന്ന തരത്തിലുള്ള റിസൾട്ടുകൾ  ലഭിക്കാൻ ഏറ്റവും ആദ്യവും അത്യാവശ്യവുമായി വേണ്ട ഘടകം , അതിനു പറ്റിയ മാനസികാവസ്ഥയാണ്.

യുദ്ധത്തിന് പോകുന്ന ഒരു യോദ്ധാവാകട്ടെ, രാജ്യം ഭരിക്കുന്ന ഭരണാധികാരിയാവട്ടെ, പഠിക്കുന്ന ഒരു വിദ്യാർത്ഥിയാവട്ടെ, ഒരു ബിസിനസ്മാൻ ഓ സെയിൽസ് മാൻ ഓ   ആവട്ടെ, ആരുതന്നെയായാലും അവരവരുടെ മേഖലകളിൽ ഉദ്ദേശിക്കന്ന ഫലം കിട്ടണമെങ്കിൽ അതിനനുസരിച്ചുള്ള മാനസികാവസ്ഥ കൂടിയേ തീരു.


ഏതു മേഖലയിലും വിജയിക്കണമെങ്കിൽ അതിനാവശ്യമായ വൈദഗ്ധ്യം വേണമെന്ന് അറിയാത്തവരായി ആരുമില്ല, എന്നാൽ മനസ്സിലാക്കേണ്ട കാര്യം , ഒന്നമതായി വേണ്ടത് , വൈദഗ്ധ്യത്തെക്കാൾ ആദ്യം വേണ്ടത് അതിനുപറ്റിയ മാനസികാവസ്ഥയാണ്. ശരിയായ മനസികാവസ്ഥയില്ലങ്കിൽ എത്ര കഴിവുള്ളയാളും പരാജയം അറിയും.


സീതയെ അന്വേഷിച്ചു പോയ വാനരസൈന്യം,  മഹാസമുദ്രം കടക്കാനാവാതെ വിഷമിച്ചിരിക്കുന്ന സമയം. സമുദ്രം കടക്കാനാർക്കു കഴിയും എന്ന ചോദ്യത്തിന് ഓരോരുത്തരും അവരവരുടെ മിടുക്കിനെ ക്കുറിച്ചു വാചാലരായിക്കൊണ്ടിരിക്കുന്നു. എന്നാൽ അതിലൊന്നും ഇടപെടാതെ ഒരുമൂലയിൽ ഇരിക്കുന്നു ഹനുമാൻ. കാരണം ഹനുമാന് അദ്ദേഹത്തിന്റെ കഴിവിനെ ക്കുറിച്ചു ഒട്ടും തന്നെ ബോധ്യമില്ല.
വൃദ്ധ വാനരനായ ജാംബവാൻ ഹനുമാനെ അദ്ദേഹത്തിന്റെ അസാധരണ ശക്‌തിയെക്കുറിച്ചു ഓർമിപ്പിക്കുന്നു. തന്റെ ശക്തിയെ തിരിച്ചറിയുന്ന ആ  ഒരൊറ്റ നിമിഷം കൊണ്ട് ഹനുമാൻ ആളാകെ മാറുന്നു. അതേവരെ നാം കാണുന്ന ഹനുമാനല്ല പിന്നീട്. നെഞ്ചു വിരിച്ചു നിവർന്നു നിന്ന് , അവിടെനിന്നും കുതിച്ചു പായുന്ന ഹനുമാനെയാണ് പിന്നെ നാം കാണുന്നത്.


ഞാൻ പറഞ്ഞുവരുന്നത് , കഴിവിനേക്കാളും ആദ്യം വേണ്ടത് മാനസികാവസ്ഥയാണ്. കഴിവുണ്ടെങ്കിൽ അത് ഫലപ്രദമായി ഉപയോഗിക്കണമെങ്കിൽ അതിനനുസരിച്ചുള്ള ശരിയായ  മാനസികാവസ്ഥ ഉണ്ടാവണം. അതേപോലെ ശരിയായ മാനസികാവസ്ഥ ഉണ്ടാവുമ്പോൾ ആവിഷയത്തിലുള്ള വൈദഗ്ധ്യം നേടിയെടുക്കാനുമാവും.


NLP ൽ നമ്മുടെ പലതരം മനസികാവസ്ഥകളെ  Resourcefull state എന്നും Unresourcefull state  എന്നും രണ്ടു കാറ്റഗറികളായി തിരിച്ചിരിക്കുന്നു.


നമ്മുടെ ജീവിത സന്ദർഭങ്ങളിൽ  വേണ്ടരീതിൽ പെരുമാറാനായി, നമ്മുടെ ലക്ഷ്യങ്ങളിലേക്കുള്ള യാത്രയിൽ , നമ്മെ കൂടുതൽ കരുത്തരാകാൻ സഹായിക്കുന്ന മാനസികാവസ്ഥയെ ആണ് Resourcefull state  of mind എന്ന് പറയുന്നത്. അതേസമയം നമ്മെ പിറകോട്ടു വലിക്കുന്ന, നമ്മെ മുന്നോട്ടു പോകുന്നതിൽ നിന്ന് തടയുന്ന , പിടിച്ചു നിർത്തുന്ന തരം മാനസികാവസ്ഥയെ ആണ് Unresourcefull state  of mind എന്ന് പറയുന്നു.

നമുക്കാവശ്യമായ , നമ്മെ കൂടുതൽ കരുത്തരാക്കുന്ന, നമ്മുടെ ആത്‌മവിശ്വാസത്തെ വാനോളം ഉയർത്താനുതകുന്ന  ഫലപ്രദമായ സങ്കേതങ്ങൾ NLP ൽ ഉണ്ട്. ഏവർക്കും ചെയ്യാവുന്ന അത്തരത്തിലുള്ള ഒരു technique അടുത്ത ഭാഗത്തിൽ നിങ്ങളുമായി പങ്കുവയ്ക്കാം.





Thursday 20 July 2017

പഞ്ചേന്ദ്രിയങ്ങള്‍ - NLP part 2

NLP യിലെ വളരെ പ്രധാനപ്പെട്ട ഒരു കാര്യത്തെക്കുറിച്ചാണി നി പ്രതിപാദിക്കുന്നത്.Sensory Modalities. അതേക്കുറിച്ച് പറയുന്നതിന് മുമ്പ് പഠനത്തെക്കുറിച്ച് സൂചിപ്പിക്കേണ്ടിയിരിക്കുന്നു. എന്താണ് പഠനം ? പഠനം എന്നു കേൾക്കുന്ന മാത്രയിൽ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് സ്കൂൾ ബാഗും പുറകിലിട്ട് പ്രതീക്ഷയുടെ പടവുകൾ താണ്ടി സ്കൂളിലേക്ക് യാത്രയാവുന്ന ഒരു സ്കൂൾ കുട്ടിയുടെ ചിത്രമാണ് .


NLP യിലെ വളരെ പ്രധാനപ്പെട്ട ഒരു കാര്യത്തെക്കുറിച്ചാണി നി പ്രതിപാദിക്കുന്നത്.Sensory Modalities, അതേക്കുറിച്ച് പറയുന്നതിന് മുമ്പ് പഠനത്തെക്കുറിച്ച് സൂചിപ്പിക്കേണ്ടിയിരിക്കുന്നു. എന്താണ് പഠനം ? പഠനം എന്നു കേൾക്കുന്ന മാത്രയിൽ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് സ്കൂൾ ബാഗും പുറകിലിട്ട് പ്രതീക്ഷയുടെ പടവുകൾ താണ്ടി സ്കൂളിലേക്ക് യാത്രയാവുന്ന ഒരു സ്കൂൾ കുട്ടിയുടെ ചിത്രമാണ് .


യഥാർത്ഥത്തിൽ നാം ഓരോരുത്തരും  ജീവിതാവസാനം വരെ ഒരു പഠിതാവാണ്. അനുനിമിഷം നാം പഠിച്ചു കൊണ്ടിരിക്കുകയാണ്. നാം ഓരോ നിമിഷവും നമ്മുടെ ചുറ്റുപാടുകളിൽ നിന്ന് അറിവ് ശേഖരിച്ച് തലച്ചോറിൽ രേഖപ്പെടുത്തി വെയ്ക്കുന്നു.അതാണ് പഠനം.
കാഴ്ച, കേൾവി, സ്പർശം, മണം, രുചി തുടങ്ങിയ പഞ്ചേന്ദ്രിയങ്ങളിലൂടെ അനുഭവവേദ്യമാകുന്ന അറിവുകൾ നാം രേഖപ്പെടുത്തി വെയ്ക്കുന്നു ... ഇതിന്റെയൊരു യഥാർത്ഥ വശമെന്തെന്നാൽ തലച്ചോറിൽ രേഖപ്പെടുത്തപ്പെടുന്ന കാര്യങ്ങളും നമ്മിൽ ബോധപൂർവം രേഖപ്പെടുത്തപ്പെടുന്നവയല്ല എന്നതാണ്. കാത് കൊണ്ട് കേൾക്കുന്നു ... എന്നാൽ കേൾക്കുന്നില്ല! കണ്ണു കൊണ്ടു കാണുന്നു. എന്നാൽ കാണുന്നില്ല! നാം പലതു മറിയുന്നില്ല. എങ്കിലും ബോധപൂർവമല്ലാതെ പല രേഖപ്പെടുത്തലുകളും നമ്മുടെ തലച്ചോറിൽ സംഭവിക്കുന്നു.


ഉദാഹരണത്തിന് നാം കടന്നു വന്ന ജീവിതത്തിലെ പഴയൊരു കാര്യം നാം കണ്ണടച്ച് ഓർക്കാൻ ശ്രമിക്കുകയാണെന്നിരിക്കട്ടെ. നാം അതേപോലെയാണോ അതിനെ മനസിൽ കാണുക? പശ്ചാത്തലം ബ്ലാക് ആൻഡ് വൈറ്റാണോ അതോ കളറാണോ? അതിന്റെ വലുപ്പം.. ഇത്തരം ചിത്രീകരണത്തെmodality യിലെsub modality ആയvisual modality എന്നു പറയും.


കേൾക്കുന്നതിലൂടെയാണ് ഓർമ്മകൾ അയവിറക്കുന്ന തെങ്കിൽ അതിനെ voice sub modality എന്നു പറയും.


തൊട്ടറിയുന്ന കാര്യമാണെങ്കിൽ അതിന്റെ മൃദുലം.. കഠിനാവസ്ഥ അങ്ങനെ പലതും നമ്മുടെ ഓർമ്മകളിൽ തെളിയും.


യഥാർത്ഥത്തിൽ ഇത്തരം ഓർമ്മപ്പെടുത്തലുകളെ  Visual (V), auditory (A), kinesthetic (K), gustatory (G) and olfactory O) എന്നിങ്ങനെ അഞ്ചായി തിരിച്ചിട്ടുണ്ടെങ്കിലും , മൂന്നെണ്ണം മാത്രമേ സാധാരണയായി പറയാറുള്ളൂ( Visual (V), auditory (A), kinesthetic (K)).




NLP യിൽ മൊ ഡാലിറ്റിക്കുള്ള പ്രാധാന്യമെന്താണ്? എന്നത് നാം അറിയേണ്ടിയിരിക്കുന്നു. നാം അഞ്ചിന്ദ്രിയങ്ങളിലൂടെ തലച്ചോറിൽ രേഖപ്പെടുത്തി വെച്ച അറിവുകൾ വിശ്വാസങ്ങളായി പരിണമിക്കുന്നു .ഈ വിശ്വാസങ്ങളാണ് പിന്നീട് നമ്മെ നിയന്ത്രിക്കുന്നത്. എങ്ങനെ ഇരിക്കണം? കിടക്കണം? പറയണം? ചിന്തിക്കണം? എന്നതിനെയെല്ലാം നിയന്ത്രിക്കുന്നത് നമ്മുടെ തലച്ചോറിൽ വേരോടിച്ച വിശ്വാസങ്ങളാണ്.


വിശ്വാസങ്ങൾക്കെതിരായി നമുക്ക് ഒന്നും ചെയ്യാനാവില്ല. വിശ്വാസങ്ങളിൽ മാറ്റം വരുത്തണമെങ്കിൽ ബോധധപൂർവമായ പ്രവർത്തനങ്ങൾ നമ്മിൽ ഉണ്ടാവണം'


അതിനായി നാം നമ്മുടെ അനുഭവങ്ങളിലേക്ക് ആഴ്ന്നിറങ്ങേണ്ടതുണ്ട്. അതിനായി പുതിയ അനുഭവങ്ങൾ രൂപീകരിക്കപ്പെടേണ്ടതുണ്ട്. അതിനാണ് നാം modalities ഉപയോഗിക്കുന്നത്.

ആമുഖം - NLP Part 1

നാം ഓരോരുത്തരും സ്വപ്നം കണ്ട ജീവിതമാണോ നാം ജീവിക്കുന്നത്? ഭൂരിഭാഗം പേരിൽ നിന്നും അല്ല എന്ന മറുപടിയാവും ലഭിക്കുക.... ഹൃദയം ആവശ്യപ്പെടുന്ന വഴികളിലൂടെ നടന്ന് വിജയം കൈവരിക്കാൻ സാധിക്കാതെ പോയവരാണവർ. അപ്പോൾ വിജയി ആരാണ്? ഒരു വിജയിയും പരാജിതനും തമ്മിലുള്ള വ്യത്യാസമെന്താണ്? അവരെ തമ്മിൽ വേർതിരിക്കുന്ന അളവുകോൽ എന്താണ്?
നമ്മളിൽ പലരും ജീവിതത്തിൽ വിചാരിച്ചയിടങ്ങളിൽ എത്താൻ ശ്രമിക്കുകയോ തങ്ങളിൽ ഉറങ്ങിക്കിടക്കുന്ന കഴിവുകളെ ഉണർത്തുകയോ അതിനെ പ്രകടിതമായ രീതിയിൽ മൂർച്ച കൂട്ടി വികസിപ്പിക്കാനോ ശ്രമിക്കാരെ ഒത്തു വന്ന സാഹചര്യങ്ങളെ എങ്ങനെയെങ്കിലും ഉൾക്കൊണ്ട് ആ ജീവിതത്തെ മുമ്പോട്ട് കൊണ്ടുപോവാൻ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പരിശ്രമം എന്ന വാക്കിന് പ്രത്യേകം ഊന്നൽ കൊടുക്കേണ്ടിയിരിക്കുന്നു


നമുക്കൊരിക്കലും ഒത്തുവന്ന ജീവിത സാഹചര്യങ്ങളിൽ സന്തോഷത്തോടെയും സംതൃപ്തിയോടെയും ജീവിക്കാനാവില്ല. കാരണം നമ്മുടെ ബോധതലത്തിലോ.. അബോധതലത്തിലോ നമുക്കറിയാം നാം ഇത്തരമൊരു ജീവിതം ജീവിക്കണ്ട ആളല്ല. നാം എങ്ങനെ ജീവിക്കണം: എവിടെ എത്തണം എന്നതിനെക്കുറിച്ച് നമ്മുടെ അബോധതലത്തിന് വ്യക്തമായ ധാരണയുണ്ട്. ആ തലത്തിൽ എത്താത്തിടത്തോളം കാലം നമുക്ക് ജീവിതത്തിൽ ഒരിക്കലും സന്തോഷിക്കാനാവില്ല. നാം എത്തേണ്ടിയിരുന്ന തലത്തിൽ എത്തിച്ചേരാൻ പരിശ്രമിക്കാതെ അസംതൃപ്തമായ സാഹചര്യങ്ങളിൽ നിന്നു കൊണ്ട്സന്തോഷിക്കാൻ പല വഴികൾ തേടുന്നു. കൂട്ടുകാരുമായി ഒത്തുചേർന്ന് ആഘോഷിക്കുന്നു.. ഇഷ്ടപ്പെട്ട ഭക്ഷണം തേടിപ്പിടിച്ച് കഴിക്കുന്നു .. യാത്രകൾ പോവുന്നു.... ഇത്തരം അവസ്ഥകൾ താൽക്കാലിക സംതൃപ്തി മാത്രമേ നമുക്ക് നൽകുന്നുള്ളൂ. ആഘോഷ ശേഷം വീണ്ടും നാം പഴയ അസംതൃപ്ത ലോകത്തിലേക്ക്
തിരിച്ചെത്തുന്നു.

നമ്മുടെ ഉള്ളിന്റെയുള്ളിൽ ഒരു സംതൃപ്തി ഉണ്ട്. അതിന് മാത്രമേ നമുക്ക് ശാശ്വതമായ സന്തോഷം പ്രദാനം ചെയ്യാനാവൂr. സംതൃപ്തി എന്ന ശാശ്വതാവസ്ഥയിൽ എത്തിച്ചേരണമെങ്കിൽ നാം നമ്മുടെ പരിശ്രമത്തിന്റെ ഔന്നത്യത്തിലെത്തണം. നമ്മുടെ കഴിവുകളെ ഉയർന്ന തലത്തിൽ എത്തിച്ചാൽ മാത്രമേ നമുക്ക് സന്തോഷം അനുഭവിക്കാനാവൂ.
നിങ്ങൾ യഥാർത്ഥത്തിൽ ഇതിലാരാണ്?


കിട്ടിയ സാഹചര്യത്തിൽ അസംതൃപ്തമായ മനസോടെ ജീവിക്കുന്ന വ്യക്തിയാണോ?


അതോ ... നമ്മുടെ കഴിവുകളെ കണ്ടെത്താനും അവയെ വികസിപ്പിക്കാനും അതിലൂടെ ജീവിതവിജയം കണ്ടെത്തി ശാശ്വതാനന്ദത്തിൽ എത്തിച്ചേരാൻ പരിശ്രമിക്കുന്ന വ്യക്തിയോ?


നമ്മളിൽ പലരും എന്താവണം എന്നതിലേക്ക് എത്തിച്ചേരാൻ ശ്രമിക്കുന്നതിന് പകരം എനിക്ക് മാത്രമെന്തേ ഇങ്ങനൊരു വിധി.. എനിക്ക് മാത്രമെന്തേ സന്തോഷിക്കാൻ കഴിയാത്തത് എന്ന് വിലപിച്ചു കൊണ്ട് ജീവിതം തീർക്കുന്നവരാണ്.ഇവിടെയാണ്NLP യുടെ പ്രസക്തി.NLP യുടെ ഭാഷയിൽ ജീവിതത്തെ സ്വയം പഴിചാരുന്നവർ എന്ന ചട്ടക്കൂട്ടിലും വിധിയെ പഴിചാരുന്നതിൽ നിന്ന് പുറത്ത് കടന്ന് ജീവിതത്തെ വിജയത്തിലെത്തിച്ച ചട്ടക്കൂട്ടിലുമായി രണ്ടായി തിരിച്ചു.

ജീവിതവിജയത്തിലെത്തിയവർ ലക്ഷ്യത്തെ മാത്രം ഉന്നം വെയ്ക്കുന്നു. അതിനു വേണ്ടിയുള്ള തീവ്ര പരിശ്രത്തിലാണ് എപ്പോഴുമവർ.


എൻ .എൽ പി നിങ്ങൾ ഇടുങ്ങിയ ചട്ടക്കൂടിൽ നിന്ന് പുറത്ത് കടന്ന് വിജയാവസ്ഥയിൽ എത്താൻ പ്രചോദനം നൽകുകയും വഴിതെളിച്ചുതരികയും ചെയ്യുന്നു

എങ്ങനെ വിജയിക്കാം എന്നതിനെപ്പറ്റി മാത്രമാവട്ടെ ഇനി ചിന്ത. പരാജയപ്പെട്ടതിനെ കുറിച്ചും നഷ്ടങ്ങൾ പറ്റിയതിനെക്കുറിച്ചും ഓർക്കാതെ അവയെ വെറുതേ വിട്ടിട്ട് മുന്നോട്ട് പോവുന്നതിനെപ്പറ്റി മാത്രം ചിന്തിക്കുക .തെറ്റായ വഴികളെക്കുറിച്ച് നമുക്ക് ധാരണയുണ്ടായിട്ട് കാര്യമില്ല. മുന്നോട്ട് പോവാനുള്ള വഴി ഏതാണെന്ന് കണ്ടെത്തി അതിലൂടെ നടക്കുക.ഓടുക .. ... പറക്കുക.


വിജയത്തിലെത്താൻ നിങ്ങളെ സഹായിക്കുന്ന വിവിധ തരം ഉപകരണങ്ങളും പദ്ധതികളുo എൻ എൽ പി യിലുണ്ട്. നിങ്ങൾ ഒരു വിദ്യാർത്ഥിയാവട്ടെ.... ഡാൻസർ ആവട്ടെ.... ബിസിനസ് കാരൻ ആവട്ടെ.... ഏതു മേഖലയിലായാലും അവരുടെ ലക്ഷ്യബോധത്തോടെയുള്ള പ്രവർത്തനങ്ങളെ ഉച്ചസ്ഥായിയിലെത്തിക്കുക എന്നതാണ് എൻ.എൽ പി യുടെ ലക്ഷ്യം. അതാണ് അവരുടെ സന്ദേശവും'

എല്ലാറ്റിന മുപരിയായി നാം മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. നമ്മുടെയെല്ലാം അബോധതലത്തിൽ ഒരു അഗാധ ശക്തി ഒളിഞ്ഞു കിടപ്പുണ്ട്. പുരാണങ്ങളിലും നൂറ്റാണ്ടുകൾക്ക് മുമ്പുള്ള ലോക ചരിത്രത്തിലും ഈ അഗാധ ശക്തിയെപ്പറ്റി പരാമർശമുണ്ട്. നമ്മുടെ അബോധതലവുമായി നമുക്ക് ആശയ വിനിമയം സാധ്യമാകുന്നതിലൂടെ ഈ കഴിവുകളെ ക്രമേണ നമുക്ക് പുറത്ത് കൊണ്ടുവരാനാവും' അതിലൂടെ കൂടുതൽ വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനാവും... ഇതിനായി എൻ എൽ പി നിങ്ങളെ സഹായിക്കുന്നു